കൊച്ചി; മലയാളം സിനിമ നടനും ബിഗ് ബോസ് താരവുമായ സാബുമോന്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ചര്‍ച്ചയാവുന്നു. സെലക്ടീവ്/കാപട്യ ഫെമിനിസ പ്രകടനങ്ങളെ ഫെമിനിച്ചികള്‍ എന്ന് വിളിക്കാന്‍ തനിക്ക് കാരണങ്ങള്‍ കൂടുമെന്ന് സാബുമോന്‍ പറയുന്നു.
കഴിഞ്ഞ ദിവസം തന്റെ പോസ്റ്റിനടിയില്‍ ഒരു വഴിപോക്കന്‍ വന്ന് കുഞ്ഞുങ്ങളെയടക്കം വീട്ടിലെ സ്ത്രീകളെ കുറിച്ച് അസഭ്യം പറഞ്ഞുവെന്നും ഒരു പുരുഷനായ തന്നോടുള്ള വിയോജിപ്പിനും മോശമായ വാക്കുകള്‍ പറയുന്നത് വീട്ടിലെ സ്ത്രീകളെയാണെന്നും സാബുമോന്‍ ഫേസ്ബുക്കില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
അഭിനവ ‘കുലസ്ത്രീകള്‍’ ഫെമിനിസ്റ്ററുകള്‍ക്ക് ഭര്‍ത്താവില്ലായെന്ന് പറഞ്ഞ് കേട്ട നൊടിയില്‍ ഭര്‍ത്താവിന്റെയും പങ്കാളികളുടെയും കണക്കും, അതില്‍ അവര്‍ പുലര്‍ത്തുന്ന മേന്മകളുടെ വിശദീകരണവും നിരത്താതെ വിശ്രമം ഇല്ലായെന്നപ്പോലെ.. അല്ലാ, ഭര്‍ത്താവില്ലായെന്നതൊക്കെ ശരിക്കും ഒരു പ്രശനവും കുറവുമാണല്ലേ? അതിന്റെ മൊറാലിറ്റി ചെക്കിംഗില്‍ എനിക്ക് കോമഡിക്കപ്പുറം കാര്യം തോന്നാത്തത് കൊണ്ട് വിടുന്നു. പക്ഷെ, കുലകള്‍ (പുരുഷനോ, സ്ത്രീയോ) ഞങ്ങള്‍ക്കുള്ളത് നിങ്ങള്‍ക്കുണ്ടോ, ഞങ്ങള്‍ ധരിക്കുന്നത് നിങ്ങള്‍ ധരിക്കുന്നുണ്ടോ എന്നൊക്കെ ചോദിച്ചാല്‍ ഈ പാവങ്ങള്‍ പ്രതിസന്ധിയിലാകും. സ്വാതന്ത്രം ചോര്‍ന്ന് പോകാതെ ലക്ഷണമൊത്തൊരു കുലയാകണമെന്നതാണിവരുടെ ആവശ്യം.
സ്ത്രീകളെ പ്രകോപിതരാക്കാന്‍ അവരെ അഭിസാരികയാക്കി ചിത്രീകരിക്കുകയെന്നതാണ് പണ്ട് മുതല്‍ പാട്രിയാര്‍ക്കി ചെയ്തു പോരുന്നത്. ലിംഗ ഭേതമില്ലാത്ത സ്വാതന്ത്രത്തില്‍ വിശ്വസിക്കുകയും അതിനായി പോരാടുകയും ചെയ്യുന്നവര്‍ ഇന്നും ആ സദാചാര തന്ത്രത്തില്‍ വീണ് പോകുന്നത് ആശ്ചര്യം ജനിപ്പിക്കുന്നതാണ്. അഭിനവ ഫെമിനിസ്റ്റുകള്‍ അഥവാ ഫെമിനിച്ചികള്‍ക്ക് ലൈംഗിക തൊഴിലാളികളോട് അറപ്പും കൂട്ടത്തില്‍ കൂട്ടാന്‍ കൊള്ളത്തവരാണെന്ന തോന്നല്‍ ഈ കാലഘട്ടത്തിലും നിലനില്‍ക്കുന്നു എന്ന തിരിച്ചറിവ് കുറച്ച് അരോചകമാണ്. ഒരേ അനാട്ടമിയില്‍ ബോറടിക്കാതെ വ്യത്യസ്തയില്‍ ആനന്ദം കണ്ടെത്തുകയാണ് ഞങ്ങളുടെ പോരാട്ടത്തിന്റെ ലക്ഷ്യം എന്നൊക്കെ പറഞ്ഞാല്‍ തീരുന്നതേയുള്ളു. കുലകള്‍ പറഞ്ഞാലതില്‍ പൊരുളുണ്ടെന്ന് പറഞ്ഞ് ആത്മാര്‍ത്ഥമായി കരയുന്ന പാവങ്ങള്‍!
കഴിഞ്ഞ ദിവസം എന്റെയൊരു പോസ്റ്റിനടിയില്‍ ഒരു വഴിപോക്കന്‍ വന്ന് കുഞ്ഞുങ്ങളെയടക്കം എന്റെ വീട്ടിലെ സ്ത്രീകളെ കുറിച്ച് അസഭ്യം പറഞ്ഞു. ഓര്‍ക്കണം, എങ്ങുംമെങ്ങും സഭ്യത പുലരാന്‍ പൊരുതുന്ന സ്ത്രീകള്‍ക്കായാണ്. പറയുന്നത് എന്റെ വീട്ടിലെ സ്ത്രീകളെയായത് കൊണ്ട് പ്രശ്‌നമില്ലായെന്നതാകും. ഒരു പുരുഷനായ എന്നോടുള്ള വിയോജിപ്പിനും തെറി പറയുന്നത് എന്റെ വീട്ടിലെ സ്ത്രീകളെ. അതായത്, സ്ത്രീകളെ വിളിക്കുന്ന തെറികള്‍ക്കാണ് സ്‌ഫോടന വീര്യമെന്ന വിഖ്യാത തിയറിയെ അവഗണിക്കാന്‍ പ്രാപ്തരാകാത്ത ശുദ്ധാത്മാക്കള്‍. നല്ലത്! സെലക്ടീവ്/കാപട്യ ഫെമിനിസ പ്രകടനങ്ങളെ ഫെമിനിച്ചികള്‍ എന്ന് വിളിക്കാന്‍ എനിക്ക് കാരണങ്ങള്‍ കൂടും.
Discussion about this post