തിരുവനന്തപുരം: ബി.ജെ.പി.ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്ന് സുരേന്ദ്രന് പറഞ്ഞു.
മലപ്പുറം രണ്ടത്താണിയില്‍ ചായകുടിക്കാന്‍ ഹോട്ടലില്‍ കയറിയ അബ്ദുള്ളക്കുട്ടിയെ ചിലര്‍ അപമാനിക്കുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ വാഹനത്തെ പിന്തുടര്ന്ന് പിറകില്‍ ഇടിക്കുകയുമായിരുന്നെന്നും അസഹിഷ്ണുതയുടെ വക്താക്കള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സുരേന്ദ്രന് പറഞ്ഞു.
പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനെ സംരക്ഷിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിജ്ഞാബദ്ധരാണ്. അബ്ദുള്ളക്കുട്ടിക്കെതിരെ നടന്ന അതിക്രമത്തെ പാര്‍ട്ടി ശക്തമായി അപലിക്കുന്നുവെന്നും സംസ്ഥാനത്തെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്ന് സുരേന്ദ്രന് പറഞ്ഞു.
കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെയാണ് തന്റെ വാഹനത്തിന് നേരെ ആക്രമണം നടന്നതെന്നാണ് എ.പി.അബ്ദുള്ളക്കുട്ടി പറയുന്നത്. മലപ്പുറം രണ്ടത്താണിയിലാണ് സംഭവം. തന്റെ കാറിന്റെ പിറകുവശത്ത് ലോറി കൊണ്ട് ഇടിച്ചെന്നാണ് ആരോപണം.
വലിയ ടോറസ് ലോറിയാണ് വാഹനത്തില്‍ ഇടിച്ചതെന്ന് അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രയിലാണ് സംഭവം. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് എപി അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.
Discussion about this post