മദ്യപിച്ചില്ലെന്നും ഡ്രൈവ് ചെയ്തത് താനല്ലെന്നും കള്ളം പറഞ്ഞ ഐഎഎസ് ഉദ്യോഗസ്ഥൻ ആരോഗ്യവകുപ്പിലെ കള്ളവാർത്തകൾ കണ്ടെത്തും

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ജോയിൻറ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമൻ വ്യാജ വാർത്തകൾ കണ്ടെത്താനുള്ള ചുമതല ഏറ്റെടുത്തു. സർക്കാരിനെതിരായ വാർത്തകൾ വ്യാജമെന്ന് മുദ്ര ചെയ്യുന്ന പബ്ലിക് റിലേഷൻസ് വകുപ്പ് ഫാക്ട് ചെക്ക് സമിതിയിലാണ്, മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ശ്രീറാമിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആരോഗ്യ സംബന്ധമായ വ്യാജ വാർത്തകൾ കണ്ടെത്തുന്ന സമിതിയിലെ അംഗമായാണ് ശ്രീറാം പ്രവർത്തിക്കുക. അതേസമയം, ശ്രീറാമിന്റെ നിയമനം വീണ്ടും വിവാദമായിരിക്കുകയാണ്.

കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം സസ്‌പെൻഷനിലായിരുന്നു. കഴിഞ്ഞ മാർച്ചിലാണ് ശ്രീറാം സർവ്വീസിൽ തിരികെ കയറിയത്. ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസിൽ നിന്ന് രക്ഷപ്പെടാനായി മദ്യപിച്ചെന്ന് തെളിയിക്കാനായുള്ള രക്ത പരിശോധനയ്ക്ക് സമ്മതിക്കാതെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായതുൾപ്പടെയുള്ള പ്രവർത്തിയിലൂടെ പ്രതിഛായ നഷ്ടപ്പെട്ട വ്യക്തിയാണ് ശ്രീറാം. അപകടമുണ്ടാക്കിയ വാഹനമോടിച്ചത് താനല്ലെന്നും സുഹൃത്ത് വഫ ഫിറോസാണെന്നും പോലീസിന് മൊഴി നൽകുകയും പിന്നീട് അതി പൊളിയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ശ്രീറാം തന്നെ ഫാക്ട് ചെക്കിന് ഇറങ്ങുന്നത് ഏറെ ആക്ഷേപങ്ങൾക്ക് കാരണമായിരിക്കുകയാണ.്

സസ്‌പെൻഷന് ശേഷം ശ്രീറാമിനെ ആരോഗ്യ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി നിയമിച്ചത്. ഈ നിയമനത്തിനെതിരെയും വലിയ വിമർശനമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വ്ആജവാർത്ത കണ്ടെത്താനും ശ്രീറാം നിയോഗിക്കപ്പെട്ടിരിക്കുന്നത്.

Exit mobile version