തിരുവനന്തപുരം: കൊവിഡ് ബാധയെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ കഴിയുന്ന സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുടെ ആരോഗ്യനില തൃപ്തികരം. ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശ്രമം ഗസ്റ്റ്ഹൗസിലായിരുന്ന സ്വാമിയെ ഇന്നലെ ഉച്ചയ്ക്ക് മെഡിക്കല്‍ കോളേജിലെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം രാത്രിയോടെയാണ് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Discussion about this post