കൊച്ചി: പൊതുമേഖല സ്ഥാപനമായ കിറ്റ്‌കോ ആസ്ഥാനത്ത് വനം വകുപ്പ് റെയ്ഡ്. വനം വകുപ്പിന്റെ അനുമതിയില്ലാതെ വനത്തില്‍ കയറി തേന്‍ ശേഖരിച്ച് വില്‍പ്പന നടത്തിയെന്ന പരാതിയിലാണ് റെയ്ഡ് നടത്തിയത്.
റെയ്ഡില്‍ 640 കിലോ കാട്ടുതേനാണ് പിടിച്ചെടുത്തത്. വനവിഭവം പാസില്ലാതെ കടത്തിയതിന് കിറ്റ്‌കോക്ക് എതിരെ കേസെടുക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
എന്നാല്‍ ആദിവാസി ക്ഷേമത്തിനായി ഉള്ള സിഎസ്ആര്‍ പദ്ധതി പ്രകാരമാണ് തേന്‍ ശേഖരിച്ചതെന്നാണ് കിറ്റ്‌കോ പറയുന്നത്. അതേ സമയം തേന്‍ ശേഖരണത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് വനം വകുപ്പ് പ്രതികരിച്ചു.
Discussion about this post