തിരുവനന്തപുരം: ജനങ്ങള്‍ ശബരിമലയിലെത്തിയാല്‍ അസൗകര്യങ്ങള്‍ ബോധ്യപ്പെടുമെന്ന് എംകെ മുനീര്‍.ശബരിമലയിലെ നിരോധനാജ്ഞ ആളുകളെ അകറ്റി നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എമാര്‍ സമരം ചെയ്യുന്നുവെന്ന സിംപതി എങ്കിലും ഉണ്ടാവേണ്ടതായിരുന്നു,സാധാരണ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് എങ്കിലും തയ്യാറാകാറുണ്ടെന്നും എം കെ മുനീര്‍ കൂട്ടിച്ചേര്‍ത്തു.
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് യുഡിഎഫ് എംഎല്‍എമാര്‍ സമരം ചെയ്യുന്നത്. അതേസമയം, മുസ്ലിം ലീഗിനെതിരായ മന്ത്രി എകെ ബാലന്റെ പരാമര്‍ശം അങ്ങേയറ്റം അപകടകരമാണെന്ന് എം കെ മുനീര്‍ പറഞ്ഞു.
ഇസ്ലാമില്‍ വിശ്വസിക്കുന്ന ലീഗ് കപട വിശ്വസികളാകരുതെന്നും വിഗ്രഹാരാധനക്കും ബഹുദൈവ വിശ്വാസത്തിനുമെതിരെ റസൂല്‍ സ്ഥാപിച്ച മതമാണ് ഇസ്ലാം, അങ്ങനെയുളള ഇസ്ലാമില്‍ വിശ്വാസമുള്ള ലീഗ് ഇത്തരത്തില്‍ അധ:പതിക്കരുതെന്നും മന്ത്രി എ കെ ബാലന് പറഞ്ഞിരുന്നു.
Discussion about this post