തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് എതിരെ അച്ചടക്ക നടപടി. ഓര്‍ത്തോ വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ശബരി ശ്രീ, മെഡിസിന് വിഭാഗത്തിലെ സീനിയര്‍ റെസിഡന്റ് ഡോ.സ്നേഹ അഗസ്റ്റിന്, 7 സ്റ്റാഫ് നഴ്സുമാര്‍, നാല് നഴ്സിങ് അസിസ്റ്റന്റ്മാര്‍ എന്നിവര്‍ക്ക് എതിരെ ആണ് അച്ചടക്ക നടപടി എടുക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയത്.
രോഗിയെ പരിചരിച്ച ദിവസങ്ങളില്‍ വാര്‍ഡില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരാണ് ഇവര്‍. ഇവര്‍ക്ക് പരിചരണത്തില്‍ വീഴ്ച്ച സംഭവിച്ചു എന്നാണ് കണ്ടെത്തല്‍. ഡിഎംഇയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഉത്തരവ് ഇറക്കിയത്. ഇതിനെതിരെ നഴ്സുമാരുടെ സംഘടന രംഗത്തെത്തി. രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സസ്പെന്‍ഷനിലായിരുന്ന നോഡല്‍ ഓഫിസര്‍ ഡോ. അരുണയുടെയും രണ്ട് ഹെഡ് നഴ്സുമാരുടെയും സസ്പെന്ഷന് പിന്‍വലിച്ചതിന് പിന്നാലെയാണ് പുതിയ അച്ചടക്ക നടപടി.
Discussion about this post