തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സമവായ നീക്കത്തിനൊരുങ്ങി ദേവസ്വം ബോര്‍ഡ്. തന്ത്രികുടുംബവുമായും പന്തളം കൊട്ടാരവുമായും ചര്‍ച്ച നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.
ആചാരാനുഷ്ഠനങ്ങള്‍ക്ക് വിരുദ്ധമായ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. ദേവസ്വം ബോര്‍ഡ് വീണ്ടും സമവായ ശ്രമങ്ങള്‍ക്ക് നീങ്ങാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നത്. മകരവിളക്ക് കാലത്തിന് മുന്നേ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നടത്തണമെന്നാണ് ആഗ്രഹമെന്നും എ പത്മകുമാര്‍ പറഞ്ഞു.
തന്ത്രി മഹാമണ്ഡലം, അയ്യപ്പ സേവാ സംഘം, അയ്യപ്പ സേവാ സമാജം തുടങ്ങി ശബരിമലയുമായി നേരിട്ട് ബന്ധമുള്ളവരുടെ യോഗം 16ാം തീയതി ദേവസ്വം ബോര്‍ഡിന്റെ ഓഫീസിലാണ് വിളിച്ചു ചേര്‍ത്തിരിക്കുന്നത്. തുലാമാസ പൂജക്കായി പതിനേഴിന് നട തുറക്കാനിരിക്കുന്നതിന് മുന്നോടിയായിട്ടാണ് സമവായ ചര്‍ച്ച.
നേരത്തെ സമവായ നീക്കത്തിന് ശ്രമിച്ചപ്പോള്‍ തന്ത്രികുടുംബവും മറ്റും നിഷേധാത്മക നിലപാടാണ് സ്വീകരിച്ചിരുന്നത്.
Discussion about this post