കണ്ണൂര്‍: ആറുവര്‍ഷം മുന്‍പ് കാണാതായ യുവാവിന് വേണ്ടിയുള്ള തിരച്ചിലിനിടയില്‍ എല്ലിന്റെ ഭാഗം കണ്ടെത്തി. സ്വകാര്യ ബസ് ജീവനക്കാരനും ബിജെപി പ്രവര്‍ത്തകനുമായ കണ്ണൂര്‍ പറമ്പായിലെ പി നിഷാദിന് വേണ്ടിയുള്ള തിരച്ചിലിനിടയിലാണ് എല്ലിന്റെ ഭാഗം കണ്ടെത്തിയത്.
അതേസമയം കിട്ടിയത് മനുഷ്യന്റെ എല്ലാണോയെന്ന് സ്ഥിരീകരിക്കാന്‍ ഫോറന്‍സിക് പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു. പറമ്പായി ചേരികമ്പനി അങ്കണവാടിക്ക് സമീപം ജെസിബി ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് എല്ല് കിട്ടിയത്.