തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന രാജാ രവിവര്‍മ പുരസ്‌കാരം പ്രഖ്യാപിച്ചു. പാരീസ് വിശ്വനാഥന്‍, ബി. ഡി. ദത്തന്‍ എന്നിവര്‍ പുരസ്‌കാരത്തിന് അര്‍ഹരായി.മൂന്ന് ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ചിത്ര, ശില്‍പകലാ രംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതാണ് രാജാ രവിവര്‍മ പുരസ്‌കാരം. 2018 ലെ രാജാ രവിവര്‍മ പുരസ്‌കാരമാണ് പാരീസ് വിശ്വനാഥന് നല്‍കുന്നത്. 2019 ലെ രാജാ രവിവര്‍മ പുരസ്‌കാരം ബി. ഡി ദത്തനാണ്. കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, കലാരംഗത്തെ പ്രശസ്തരായ കെകെ. മാരാര്‍, പ്രൊഫ. അജയകുമാര്‍, അനില ജേക്കബ് എന്നിവരടങ്ങിയ പുരസ്‌കാര നിര്‍ണയ സമിതിയാണ് പുരസ്‌കാര ജേതാക്കളെ നിശ്ചയിച്ചത്.