തിരുവനന്തപുരം: രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ഡോക്ടറുടേയും നഴ്സുമാരുടേയും സസ്പെന്ഷന് സര്‍ക്കാര്‍ പിന്‍വലിച്ചു. ഡോ.അരുണ, ഹെഡ് നഴ്സുമാരായ ലീന കുഞ്ചന്‍ , രജനി കെ.വി.എന്നിവരെയാണ് തിരിച്ചെടുത്തത്. അതേസമയം ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും എതിരായ വകുപ്പ് തല നടപടികള്‍ തുടരും.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് മേല്‍നോട്ടത്തിന് പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനം ആയി. ഡിഎംഇയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. സര്‍ജറി വിഭാഗം പ്രൊഫസര്‍ക്ക് കൊവിഡ് ചുമതല കൈമാറി.
ഡോക്ടറെയും നഴ്സുമാരെയും സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ വലിയ പ്രതിഷേധമായിരുന്നു ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും സംഘടനകളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും സംഘടന റിലേ സത്യാഗ്രഹം നടത്തുകയും മെഡിക്കല്‍ കോളേജുകളിലെ നോഡല്‍ ഓഫീസര്‍മാരുടെ കൂട്ടമായി രാജിവയ്ക്കുകയും ചെയ്തിരുന്നു.
Discussion about this post