തിരുവനന്തപുരം: ഗുണനിലവാരമുള്ള പ്രതിരോധ ഉല്‍പ്പന്ന നിര്‍മാതാക്കളായ മള്‍ട്ടി നാഷണല്‍ കമ്പനി ഹണി വെല്‍ ,ത്രീ സീസ് മെഡിടൂറുമായി സഹകരിച്ച് കേരളത്തിലേക്ക്. പ്രശസ്ത മള്‍ട്ടി നാഷണല്‍ കണ്‍ഗ്ലോമറേറ്റ് കമ്പനിയായ ഹണി വെല്ലും , കേരളത്തിലെ പ്രശസ്ത ഡിസ്പോസിബിള്‍ മെഡിക്കല്‍ ഉത്പ്പന്നങ്ങളുടെ നിര്‍മ്മാണ വിതരണക്കാരുമായ ത്രീ സീസ് മെഡിടൂറും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി. ഈ സഹകരണത്തിലൂടെ മികച്ച ഗുണനിലവാരമുള്ള കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വിപണിയിലേക്ക് എത്തിക്കാനാകുമെന്ന് ത്രീ സീസ് മെഡിടൂര്‍ ഡയറക്ടര്‍ ഷാഹിര്‍ ഇസ്മയില്‍ പറഞ്ഞു.
കേരളത്തിലെ നിരവധി കമ്പനികള്ക്കിടയില്നിന്നാണ് ത്രീ സീസ് മെഡിടൂര്‍, തിരുവനന്തപുരം തിരഞ്ഞെടുക്കപ്പെട്ടത്. ഉയര്‍ന്ന ഗുണനിലവാരമുള്ള ഏറെ ഈടുനില്‍കുന്ന ഗോഗിള്‍സ്, പിപിഇ കിറ്റുകള്‍ തുടങ്ങിയവ ഈ സംയുക്ത സഹകരണത്തിലൂടെ ഉടനെ വിപണിയില്‍ ലഭ്യമാകും. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ഉല്പന്നങ്ങളാണ് വിതരണത്തിനായി എത്തിക്കുന്നത്. ഈ കോവിഡ് കാലഘട്ടത്തില്‍ പ്രമുഖ കമ്പനികള്‍ പോലും ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തില്‍ സന്ധി ചെയ്യുമ്പോള്‍ നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും പൂര്‍ണ്ണമായും ഗുണനിലവാരം ഉറപ്പുവരുത്തി കൊണ്ടാണ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്.
പ്രമുഖ കമ്പനികള്‍ തമ്മിലുള്ള ഈ സഹകരണത്തിലൂടെ ഹണീവെല്‍ നിര്‍മ്മിക്കുന്ന എല്ലാ കോവിഡ് സുരക്ഷാ ഉപകരണങ്ങളും കേരളത്തില്‍ ത്രീ സീസ് മെഡിട്ടടൂറിലൂടെ ലഭ്യമാകും. അനുദിനം ഉയര്‍ന്നുവരുന്ന കോവിഡ് കണക്കുകള്‍ ആശങ്ക ഉയര്‍ത്തുന്ന ഈ കാലഘട്ടത്തില്‍ ഈ ഉത്പന്നങ്ങള്‍ വിപണിക്ക് നല്‍കുന്നത് പുത്തന്‍ പ്രതീക്ഷയാണ്. രോഗവ്യാപനം പിടിച്ചു നിര്‍ത്തുന്നതിനായി സര്‍ക്കാര്‍ ആരോഗ്യ ഔദ്യോഗിക സംവിധാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനും ആഗ്രഹിക്കുന്നതായി ഷാഹിര്‍ ഇസ്മായില്‍ അറിയിച്ചു.
Discussion about this post