തിരുവനന്തപുരം: മന്ത്രി ഇപി ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ മന്ത്രി നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അതേസമയം, മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ മാസം ജയരാജനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ ഇരുവരും കൊവിഡ് പരിശോധനയില്‍ നെഗറ്റീവായതിനെ തുടര്‍ന്ന് നിരീക്ഷണത്തിലേക്ക് മാറുകയും ചെയ്തു. നിരീക്ഷണം പൂര്‍ത്തിയാക്കി മന്ത്രി ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുത്തു വരുന്നതിനിടെയാണ് മന്ത്രിയെ ശാരീരിക അസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.