കോഴിക്കോട്: കോഴിക്കോട് ഡിഎംഒ ഡോ.ജയശ്രീക്കും കമ്മീഷണര്‍ എവി ജോര്‍ജിനും കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് നിയന്ത്രണത്തിന് നേതൃത്വം വഹിക്കുന്നവര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. കമ്മീഷണറുടെ ഭാര്യയ്ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.അതേസമയം ജില്ലയില്‍ കൊവിഡ് വ്യാപനം തുടരുകയാണ്. ഇന്ന് ജില്ലയില്‍ 641 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ സമ്പര്‍ക്കം വഴി 584 പേര്‍ക്കാണ് രോഗം ബാധിച്ചത്. 36 പേരുടെ ഉറവിടം വ്യക്തമല്ല.
കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 139 പേര്‍ക്ക് പോസിറ്റീവായി. വിദേശത്ത് നിന്ന് എത്തിയ 6 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 15 പേര്‍ക്കുമാണ് പോസിറ്റീവായത്. 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 507 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 9829 ആയി. 5830 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ ഇന്ന് 18 പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട.
Discussion about this post