ആലപ്പുഴ: ആലപ്പുഴയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ജീവനക്കാരും നിരീക്ഷണത്തില്‍ പോയി.
ജീവനക്കാരുടെ എണ്ണവും ഷിഫ്റ്റും പുനക്രമീകരിച്ചതോടെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തി. മറ്റു ജില്ലകളില്‍ നിന്ന് അടിയന്തരമായി പരിശോധനയ്ക്ക് വിധേയമാക്കേണ്ട സാമ്പിളുകള്‍ മാത്രം നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചാല്‍ മതി എന്നാണ് നിര്‍ദ്ദേശം.ആന്റിജന്‍ പരിശോധനകള്‍ കൂടുതലായി നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒരു ഷിഫ്റ്റിലെ മുഴുവന്‍ ജീവനക്കാരും നിരീക്ഷണത്തില്‍ പോയതോടെ പരിശോധനകളുടെ എണ്ണത്തില്‍ വലിയ രീതിയിലുള്ള കുറവാണ് ഉണ്ടാവുക.