തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ ആരോഗ്യപ്രവർത്തതകർക്ക് എതിരെ കൈക്കൊണ്ട നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടർമാരുടെ ബഹിഷ്കരണ സമരം ഇന്ന്. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഇന്ന് കെജിഎംസിടിഎയുടെ നേതൃത്വത്തിൽ ഡോക്ർമാർ 2 മണിക്കൂർ ഒപി ബഹിഷ്കരിച്ചാണ് പ്രതിഷേധിക്കുന്നത്.
മുഴുവൻ മെഡിക്കൽ കോളേജുകളിലും ഓൺലൈനടക്കം ക്ലാസുകളും നിർത്തിവെക്കും. കെജിഎംസിടിഎ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തുന്ന റിലേ നിരാഹാര സത്യാഗ്രഹം ഇന്നവസാനിക്കുന്നതിന് മുന്നോടിയായാണ് സമരം ശക്തമാക്കുന്നത്.
ഇന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ നാളെ മുതൽ അനിശ്ചിത കാലത്തേക്ക് ഒപി ബഹിഷ്കരണം തുടരാനാണ് തീരുമാനം. ആരോഗ്യപ്രവർത്തകരുടെ പ്രത്യേക അവധി റദ്ദാക്കിയതിലും വലിയ പ്രതിഷേധമാണ് ഉള്ളത്. ഇക്കാര്യത്തിൽ നഴ്സുമാരുടെ സംഘടനയായ കെജിഎൻഎ ഇന്നലെ തുടങ്ങിയ അനിശ്ചിതകാല സത്യഗ്രഹ സമരവും തുടരുകയാണ്. അതേസമയം സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.
Discussion about this post