തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ സര്‍ക്കാര്‍ ചുമത്തിയ കേസുകളില്‍ തുടര്‍നടപടികളുമായി പാര്‍ട്ടി മുന്നോട്ട് പോകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. സുരേന്ദ്രന് ജയിലില്‍ നിന്നും പുറത്തുവരുന്നത് വര്‍ധിത വീര്യത്തോടെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുരേന്ദ്രനെതിരെ കള്ളക്കേസാണ് പോലീസ് ചുമത്തിയത്. ഇടതുപക്ഷ സര്‍ക്കാര്‍ നിയമ ലംഘനങ്ങളുടെ ഘോഷയാത്ര നടത്തിയാണ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയില്‍ ചിത്തിര ആട്ടവിശേഷ ദിവസം പേരക്കുട്ടിയുടെ ചോറൂണിനായി എത്തിയ 53 കാരിയെ ആക്രമിക്കാന്‍ ഡൂഢാലോചന നടത്തിയ കേസില്‍ കഴിഞ്ഞ 23 ദിവസങ്ങളായി ജയിലിലായിരുന്നു കെ സുരേന്ദ്രന്. കര്‍ശന ഉപാധികളോടെയാണ് ഇന്ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരിക്കുന്നത്.
പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്, രണ്ട് പേരുടെ ആള് ജാമ്യം വേണം, രണ്ട് ലക്ഷത്തിന്റ ബോണ്ടും പാസ്പോര്‍ട്ടും കെട്ടിവയ്ക്കണം. സമാനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നും കോടതി താക്കീത് നല്‍കിയിട്ടുണ്ട്.
Discussion about this post