തൃശ്ശൂര്‍ ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപ് കുത്തേറ്റ് മരിച്ചു; സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് പരിക്ക്, പിന്നില്‍ ബിജെപിയെന്ന് ആരോപണം

തൃശ്ശൂര്‍: ചിറ്റിലങ്ങാട് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തി. പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പിയു സനൂപ് ആണ് മരണപ്പെട്ടത്. 26 വയസായിരുന്നു. അക്രമത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ബിജെപിയെന്ന് സിപിഎം ആരോപിക്കുന്നു. ഞായറാഴ്ച രാത്രി 10.30-ന് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് സനൂപിന് കുത്തേറ്റത്. കുന്നംകുളത്തിനടുത്തുള്ള ഇയാലെന്ന സ്ഥലത്തുവെച്ചാണ് സംഘര്‍ഷമുണ്ടായത്.

അക്രമം നടന്ന സ്ഥലത്ത് വെച്ചുതന്നെ സനൂപ് മരണപ്പെട്ടു. പരിക്കേറ്റ ജിതിന്‍, വിബിന്‍, ഇവരെ കുന്നംകുളത്തെയും, തൃശ്ശൂരിലെയും സ്വകാര്യ ആശുപത്രികളിലും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

എരുമപ്പെട്ടി പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനം കുന്നംകുളത്തുവെച്ച് കണ്ടെടുത്തിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മേഖലയില്‍ സംഘര്‍ഷ സാധ്യത കണ്ട് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Exit mobile version