കൊച്ചി: ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ പേരില്‍ വ്യാജ സോഷ്യല്‍മീഡിയ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം. ആലുവ റൂറല്‍ ജില്ലാ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പിയും സ്റ്റുഡന്റ് പൊലീസ് കെഡറ്റ് നോഡല്‍ ഓഫിസറുമായ എം ആര്‍ മധുബാബുവിന്റെ പേരിലാണ് വ്യാജ ഫേസ്ബുക് അക്കൗണ്ട് ഉണ്ടാക്കിയത്.
സുഹൃത്തുക്കള്‍ പറഞ്ഞപ്പോഴാണ് ഡിവൈഎസ്പി മധുബാബു ഇക്കാര്യം അറിഞ്ഞത്. രണ്ടു ഫേസ്ബുക് അക്കൗണ്ടുകള്‍ കണ്ടതോടെയാണ് സുഹൃത്തുക്കള്‍ ഡിവൈഎസ്പിയോട് കാര്യം തിരക്കിയത്. തുടര്‍ന്ന് അദ്ദേഹം എസ്പിക്കു പരാതി നല്‍കുകയായിരുന്നു.
മധുബാബു രാഘവ് എന്ന പേരിലുള്ള യഥാര്‍ഥ ഫേസ്ബുക് പേജില്‍ നിന്നുള്ള ചിത്രങ്ങളും വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് അതേ പേരില്‍ വ്യാജന്‍ തയാറാക്കിയിരിക്കുന്നത്. ഡിവൈഎസ്പിയുടെ സുഹൃത് പട്ടികയില്‍ ഉള്ളവരെ മെസഞ്ചര്‍ ആപ്പില്‍ ബന്ധപ്പെട്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ ഗൂഗിള്‍ പേ വഴി പണം തട്ടുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍.
യഥാര്‍ഥ ഫേസ്ബുക് അക്കൗണ്ടിലെ സുഹൃത്തുക്കളില്‍ സമ്പന്നര്‍ എന്നു തോന്നിക്കുന്നവര്‍ക്ക് റിക്വസ്റ്റ് അയച്ചാണ് വ്യാജ അക്കൗണ്ടില്‍ ചേര്‍ത്തിരിക്കുന്നത്. സംഭവത്തില്‍ എസ്പിക്കു പരാതി നല്‍കിയിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം തുടങ്ങി.
Discussion about this post