ആലപ്പുഴ: ആലപ്പുഴ സ്വദേശിയായ മഹേഷിന് രാമോജി ഫിലിം സിറ്റി വീട് സമ്മാനിക്കുന്നതിനെ സംബന്ധിച്ച് കോൺഗ്രസ് ഉയർത്തുന്ന കുപ്രചരണങ്ങളെ പരിഹസിച്ച് തള്ളിക്കളഞ്ഞ് മന്ത്രി തോമസ് ഐസക്ക്. മഹേഷിനു പിന്നാലെ രാമോജി ഫിലിം സിറ്റി ആലപ്പുഴ മാരാരിക്കുളത്തെ മൂന്ന് വിദ്യാർത്ഥിനികൾ അടങ്ങുന്ന കുടുംബത്തിനും വീട് ഒരുക്കുന്നതായി മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.
മന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
മഹേഷിനു വീടു കിട്ടിയ സ്ഥിതിയ്ക്ക് രാമോജി ഫിലിം സിറ്റി വാഗ്ദാനം ചെയ്തിരുന്ന വീട് പഠിക്കാൻ മിടുക്കികളായ മൂന്ന് പെൺകുട്ടികൾക്കു നൽകുകയാണ്. മാരാരിക്കുളം തെക്ക് പടിഞ്ഞാറേ മഠം വീട്ടിൽ
സുഭാഷിന്റെയും ദിവ്യയുടെയും മക്കളായ കൃഷ്‌ണേന്ദു, കാവ്യേന്ദു, ഐശ്വര്യ എന്നിവരാണ് ആ മിടുക്കികൾ.
കൃഷ്‌ണേന്ദു പ്ലസ് ടു കഴിഞ്ഞു, പത്താം ക്ലാസിൽ ഒമ്പത് എ പ്ലസ് ഉണ്ടായിരുന്നു. കാവ്യേന്ദു ലജനത്ത് ഹൈസ്‌കൂളിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. ഐശ്വര്യ ജനകീയ ഭക്ഷണശാലയുടെ തൊട്ടുമുന്നിലുള്ള യുപി സ്‌കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്നു. മൂന്നു പേരും നന്നായി പഠിക്കുക മാത്രമല്ല , ചിത്രം വരക്കുകയും ചെയ്യും. കൂട്ടത്തിൽ ഏറ്റവും മിടുക്കി ഐശ്വര്യയാണ്. അവൾ നല്ല ഗായിക കൂടിയാണ്. വീട്ടിലെ ഷെൽഫ് നിറയെ ഐശ്വര്യയ്ക്കു കിട്ടിയ സമ്മാനങ്ങളാണ്. തങ്ങളുടെ ഷെഡിന്റെ വാതിലിൽ കുട്ടികൾ വരച്ച ചിത്രങ്ങളും ഇതോടൊപ്പം നൽകുന്നു.
അച്ഛന് പെയിന്റിംഗ് ജോലിയാണ്. കൂട്ടുകുടുംബം പിരിഞ്ഞപ്പോൾ കിട്ടിയ സ്ഥലത്ത് ഒരു ഷെഡിൽ ആണ് താമസം. കുടുംബം പിരിഞ്ഞപ്പോൾ ഉണ്ടായിരുന്ന ചില പ്രശ്‌നങ്ങൾ മൂലം റേഷൻ കാർഡ് ലഭിക്കാൻ താമസിച്ചു. അതുകൊണ്ട് കഴിഞ്ഞ തവണ ലൈഫ് മിഷനിൽ വീടിനു അപേക്ഷിക്കാനും കഴിഞ്ഞില്ല. ഇപ്പോൾ അയൽക്കൂട്ടത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്ന് കൈവായ്പ എടുത്തും ഷെഡ് ഷീറ്റ് മേഞ്ഞിട്ടുണ്ടെങ്കിലും മറ്റു സൗകര്യങ്ങൾ പരിമിതമാണ്.
ഇത്തവണ റേഷൻ കാർഡ് കിട്ടി. ലൈഫിൽ അപേക്ഷിച്ചിട്ടും ഉണ്ട്. കുട്ടികൾക്ക് പഠിക്കാൻ ആകെ ഉണ്ടായിരുന്ന ടി വി കഴിഞ്ഞ ദിവസം കേടായി. അതുമായി ബന്ധപ്പെട്ടു പ്രതിഭാതീരം വോളന്റീയർമാർ പറയുമ്പോഴാണ് ഞാൻ ഇവരുടെ കഥ അറിയുന്നത്. പ്രതിഭാതീരം കുട്ടികൾക്കുള്ള ടാബ്ലറ്റ് ഒരെണ്ണമെത്തിച്ച് താൽക്കാലികമായി ആ പ്രശ്‌നം പരിഹരിച്ചിട്ടുണ്ട് .
ഞാൻ കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞല്ലോ, മഹേഷിന് വീടു പണിയാൻ രാമോജി ഫിലിം സിറ്റിയാണ് പണം തരുന്നത് എന്ന്. മഹേഷിന് വീടായ സ്ഥിതിയ്ക്ക് മറ്റൊരാൾക്ക് നൽകുന്നതിന് വിരോധമുണ്ടോ എന്ന് അവരോടു ചോദിച്ചു. അവർക്ക് സമ്മതം. ഒരു നിബന്ധനയേ ഉള്ളൂ. കുടുംബശ്രീ ടീം വേണം, വീടു നിർമ്മിക്കാൻ. പ്രളയകാലത്ത് കുടുംബശ്രീ നിർമ്മിച്ച വീടുകളെക്കുറിച്ച് അവർക്ക് അത്രയ്ക്ക് മതിപ്പാണ്. സ്‌നേഹജാലകം വോളന്റീയർമാരുടെ സഹായവും വീട് നിർമ്മാണത്തിന് ലഭ്യമാക്കും. അടുത്ത ആഴ്ച തന്നെ പ്രവർത്തനങ്ങൾ ആരംഭിക്കും.
സ്‌നേഹജാലകം വഴി ഇതിനകം ആറു കുട്ടികൾക്ക് വീടുകൾ നിർമ്മിച്ചു നൽകിയിട്ടുണ്ട്. ലണ്ടനിൽ നിന്നുള്ള പ്രവാസി മലയാളിക്കൂട്ടായ്മ പൂങ്കാവ് മേരി ഇമ്മാകുലേറ്റ് സ്‌കൂളിലെ ഒന്പ്താം ക്ലാസ് വിദ്യാര്ഥിാനി ശില്‌പ്പ്യെ ആണ് വീട് നല്കാകനായി തെരഞ്ഞെടുത്തത്. മൂന്നു മാസങ്ങൾ കൊണ്ട് നിര്മ്മാാണം പൂര്ത്തി യാക്കി വീട് കൈമാറി . തൊട്ടു പിന്നാലെ ഖത്തറിൽ നിന്നുള്ള ഫേസ്ബുക്ക് സുഹൃത്തുക്കൾ ആര്യാട് നിന്നുള്ള മായയ്ക്കും മാനസിയ്ക്കും വീട് സ്‌നേഹജാലകത്തിന്റെ് മേല്‌നോനട്ടത്തിൽ വീട് നിര്മ്മി ച്ച് നല്കി . ആര്യാട് പഞ്ചായത്തിൽ നിന്ന് തന്നെയുള്ള എം ബി ബി എസ് വിദ്യാര്ഥി്‌നി ശ്രുതി ബാലന് വീട് നിര്മ്മി ക്കാനുള്ള ധനസഹായം നല്കി്യത് ന്യൂയോര്ക്കി ൽ നിന്നുള്ള GRAMNY എന്ന മലയാളി കൂട്ടായ്മ ആയിരുന്നു. തൊട്ടുപിന്നാലെ ആലപ്പുഴ മംഗലം വാര്ഡി ലെ സഖാവ് രേവമ്മയ്ക്ക് ബാംഗ്ലൂർ ആസ്ഥാനമായ പവലിയന്‌സ്ം എന്ന കമ്പനിയാണ് വീട് നിര്മ്മാ ണത്തിൽ തുണ ആയത്.
കിടപ്പുരോഗിയായ രാജേഷിനും കുടുംബത്തിനും വീട് നിര്മ്മി ക്കാൻ തുണ ആയത് അമേരിക്കയിൽ നിന്നുള്ള മലയാളി വനിത കൂട്ടായ്മ ആയിരുന്നു
ഇതോടൊപ്പം സ്‌നേഹജാലകം പരിധിയിലുള്ള ഇരുപതോളം വീടുകളുടെ അറ്റകുറ്റപ്പണികൾ പൂര്ത്തി യാക്കി വാസയോഗ്യമാക്കി കൊടുക്കുവാനും കഴിഞ്ഞു.
മഹേഷ് സംഭവത്തെക്കുറിച്ചുള്ള എന്റെ പോസ്റ്റിനു കീഴിൽ വന്ന് അസഭ്യം പറയുന്ന കോൺഗ്രസുകാർക്ക് മറുപടിയില്ല. പലരും എന്റെ പോസ്റ്റുപോലും വായിച്ചു നോക്കാതെയാണ് എഴുതുന്നത് എന്ന് വളരെ വ്യക്തം. ഇതൊരു രാഷ്ട്രീയ ഗൂഢാലോചനയാണ് എന്ന എന്റെ സംശയത്തെ ബലപ്പെടുത്തുന്നതാണ് ഈ പെരുമാറ്റം. ശരി. നമുക്കു നോക്കാം.
Discussion about this post