തൃശ്ശൂര്‍: വീണ്ടും പുതിയ ആശയവും ചിത്രവും പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ഫോട്ടോഗ്രാഫര്‍ രാഹുല്‍ രവി. ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു. നിരവധി പേരാണ് ആശംസകള്‍ അറിയിച്ചും അഭിനന്ദിച്ചും രംഗത്തെത്തിയത്. ‘മരണം! മരണം! അവന് അലറിവിളിച്ചു! ഇത്തിരി വെട്ടം കയറാതെ കറുത്ത തുണി വച്ച് മറച്ച ചിതല് വീണ ജനലഴികളിലൂടെ അവനെ ആരോ വിളിക്കുന്നുണ്ട്! നിഴലിനെ പോലും പേടിച്ച് ഒരു മൂലയില്‍ ചുരുണ്ടുകൂടി കഴിഞ്ഞ ദിവസങ്ങളെ .. വേദനകളെ .
മരണം! മരണം! അവൻ അലറിവിളിച്ചു! ഇത്തിരി വെട്ടം കയറാതെ കറുത്ത തുണി വച്ച് മറച്ച ചിതൽ വീണ ജനലഴികളിലൂടെ അവനെ ആരോ…
RaHul RaVi यांनी वर पोस्ट केले शुक्रवार, २ ऑक्टोबर, २०२०
കറുപ്പ് കയറിയ കണ്‍തടങ്ങളെ മനസ്സിലിറുക്കിപ്പിടിച്ച് അവന് പുതപ്പിനുള്ളിലേക്ക് ചുരുണ്ടു കയറി! ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും വരുന്ന വേദനയെ അവന് മരണത്തോട് ചേര്‍ത്തു… ചെയ്ത് കൂട്ടിയ പാപങ്ങള്ക്കുമേല് കുറ്റബോധം തോന്നും മുന്‍പേ ഹൃദയത്തില്‍ കറുപ്പ് കയറിയിരുന്നു!’ എന്ന കുറിപ്പോടെയാണ് നാല്ക്കാലികള്ക്കിടയില് കിടക്കുന്ന യുവാവിന്റെ ചിത്രം രാഹുല്‍ രവി പകര്‍ത്തി പങ്കുവെച്ചിരിക്കുന്നത്. ചിത്രം പകര്‍ത്തുവാന്‍ എടുത്ത ശ്രമവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
Discussion about this post