തൃശ്ശൂര്‍: കുട്ടനെല്ലൂരില്‍ ദന്താശുപത്രിയില്‍വെച്ച് കുത്തേറ്റ് ചികിത്സയിലായിരുന്ന വനിത ഡോക്ടര്‍ മരിച്ചു. മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടില്‍ ഡോ.സോന (30) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ചൊവാഴ്ച്ചയാണ് കുട്ടനെല്ലൂരിലെ ദന്താശുപത്രിയില്വെച്ചാണ് സോനയെ കുത്തി വീഴത്തിയത്. സുഹൃത്തും ദന്താശുപത്രിയുടെ പാര്‍ട്ണറുമായ മഹേഷാണ് സോനയെ കുത്തി പരിക്കേല്‍പ്പിച്ചത്.
സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍പോയിരിക്കുകയാണ്. മഹേഷിന് വേണ്ടിയുള്ള അന്വേഷണം തകൃതിയായി നടക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി സോനയും പാവറട്ടി സ്വദേശിയായ മഹേഷും ചേര്‍ന്നാണ് ദന്താശുപത്രി നടത്തിവരുന്നത്. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സോനയും ബന്ധുക്കളും കഴിഞ്ഞ ചൊവ്വാഴ്ച മഹേഷിനെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതിനുപിന്നാലെയാണ് മഹേഷ് ദന്താശുപത്രിയിലെത്തി സോനയെ ആക്രമിച്ചത്. ഉദരഭാഗത്തും കാലിലും പരിക്കേറ്റ സോനയെ ഉടന്‍തന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില്‍ തുടരവെയാണ് ഡോക്ടര്‍ സോന മരണത്തിന് കീഴടങ്ങിയത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്ന വനിതാ ഡോക്ടര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി മഹേഷിനൊപ്പം കുരിയാച്ചിറയിലെ ഫ്ളാറ്റിലായിരുന്നു താമസം.
Discussion about this post