മേപ്പാടി: വയനാട്ടില്‍ ഒരാള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. മേപ്പാടി പുതുക്കുഴി വീട്ടില്‍ മൈമൂന (62) ആണ് മരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.പ്രമേഹം, രക്തസമ്മര്‍ദം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ക്ക് പുറമേ ശ്വാസതടസവുമായിരുന്നു. ഇതേ തുടര്‍ന്ന് സെപ്റ്റംബര്‍ 13 മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ തുടരുകയായിരുന്നു മൈമുന. ഇതിനിടെയാണ് കൊവിഡ് ബാധിക്കുന്നതും മരണം സംഭവിക്കുന്നതും.
ജില്ലയില്‍ ഇന്നലെ 81 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 92 പേര് രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. രണ്ട് ആരോഗ്യപ്രവര്‍ത്തകരും മാനന്തവാടി സ്വദേശിയായ ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടെ 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3974 ആയി. 2865 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 1088 പേരാണ് ചികിത്സയിലുള്ളത്.
Discussion about this post