കൊല്ലം: ഊഞ്ഞാലാടുന്നതിനിടെ വീടിന്റെ ഇരുമ്പു ഗ്രില്‍ ഇളകി വീണ് രണ്ട് വയസുകാരി മരിച്ചു. കൊല്ലം ആക്കലിലാണ് ദാരുണ സംഭവം. ആക്കല്‍ പെരപ്പയം മണിച്ചേമ്പില്‍ നൗഫല്‍- തൗഫ ദമ്പതികളുടെ ഇളയ മകള്‍ ഹന്ന ഫാത്തിമ ആണു മരിച്ചത്.
കഴിഞ്ഞദിവസമായിരുന്നു സംഭവം. വീട്ടിലെ ഊഞ്ഞാലില്‍ കളിക്കുകയായിരുന്നു രണ്ടുവയസ്സുകാരി. അതിനിടെയാണ് വീടിന്റെ ഇരുമ്പു ഗ്രില്‍ ഇളകി കുട്ടിയുടെ ദേഹത്തേക്ക് പതിച്ചത്. ഉടന്‍ തന്നെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.