ആലപ്പുഴയില്‍ കുഴഞ്ഞ് വീണ് മരിച്ച ബാങ്ക് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ: ചേര്‍ത്തലയില്‍ കുഴഞ്ഞ് വീണ് മരിച്ച ബാങ്ക് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ചേര്‍ത്തല സ്വദേശി സന്തോഷ് ജോസഫിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 52 വയസ്സുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇദ്ദേഹം വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുന്‍പ് മരിക്കുകയായിരുന്നു. മരണ ശേഷം നടത്തിയ പരിശോധനയിലാണ് സന്തോഷ് ജോസഫിന് കൊവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇതുവരെ 791 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണവും ഉയര്‍ന്ന് വരികയാണ്. പതിനായിരത്തോളം അടുത്താണ് ദിനം പ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് രോഗികളുടെ എണ്ണം. ഇന്നലെ 9258 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 20 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. നിലവില്‍ 77,482 പേരാണ് രോഗം സ്ഥിരീകരിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

Exit mobile version