മലപ്പുറം: പിഎസ്സി ചെയര്മാന് എംകെ സക്കീറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. വൈറസ് ബാധയേറ്റതിനെ തുടര്‍ന്ന് അദ്ദേഹം പൊന്നാനിയിലെ വീട്ടില്‍ ചികിത്സയില്‍ തുടരുകയാണ്. കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ താനുമായി സമ്പര്‍ക്കമുണ്ടായവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
സംസ്ഥാനത്ത് ദിനംപ്രതി കേസുകള്‍ പതിനായിരത്തിലേയ്ക്ക് അടുക്കുകയാണ്. സമ്പര്‍ക്കം ഏറി വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കര്‍ശന നിലപാടുകള്‍ സ്വീകരിച്ചു വരികയാണ്.
Discussion about this post