തിരുവനന്തപുരം: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ കളക്ടര്‍മാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചുകഴിഞ്ഞത്. നാളെ മുതല്‍ ഒരുമാസത്തേക്കാണ് നിരോധനാജ്ഞ. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കടുത്ത നിയന്ത്രണം ഉണ്ടാകും. പൊതുഗതാഗത്തിന് നിയന്ത്രണമുണ്ടാകില്ല. കടകള്‍ക്കുമുന്നില്‍ ഉള്‍പ്പെടെ പൊതുസ്ഥലത്ത് ഒരുസമയം അഞ്ചുപേരില്‍ അധികം കൂടരുത്.
നിയന്ത്രണങ്ങള്‍ ഇങ്ങനെ: പൊതുസ്ഥലത്ത് ഒരുസമയം അഞ്ചുപേരില്‍ അധികം കൂടരുത്, കടകള്‍ക്കുമുന്നിലും അഞ്ചുപേരില്‍ അധികം പാടില്ല, പൊതുഗതാഗതത്തിന് നിയന്ത്രണില്ല,ആരാധനാലയങ്ങളില്‍ 20 പേര്‍ക്ക് അനുമതി, സര്‍ക്കാര്‍,രാഷ്ട്രീയ, സാംസ്‌കാരിക പരിപാടികളും 20 പേര്‍മാത്രം, വിവാഹത്തിന് 50 പേര്‍ക്ക് അനുമതി, മൃതസംസ്‌കാരത്തില്‍ 20 പേര്‍ക്ക് പങ്കെടുക്കാം, പരീക്ഷകള്‍ക്ക് മാറ്റമില്ല.
സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും പ്രവര്‍ത്തിക്കുമെന്നും അറിയിപ്പുണ്ട്, വ്യവസായ, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമില്ല, മലപ്പുറത്ത് രാത്രി എട്ടിന് കടകളും ഹോട്ടലുകളും അടയ്ക്കണം, മലപ്പുറത്ത് ജിംനേഷ്യത്തിനും ടര്‍ഫുകള്‍ക്കും നിയന്ത്രണം.
Discussion about this post