തൃശ്ശൂര്‍: സിപിഎമ്മിനെ പരിഹസിച്ച കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലൂടെയായിരുന്നു മുഹമ്മദ് റിയാസിന്റെ വിമര്‍ശനം. ബിജെപി തടിച്ചുകൊഴുത്തതില്‍ കുഞ്ഞാലിക്കുട്ടിക്ക് ദുഃഖമില്ല. കോണ്‍ഗ്രസ് മെലിഞ്ഞതില്‍ അദ്ദേഹത്തിന് അഭിപ്രായമില്ല. സിപിഐഎം മെലിഞ്ഞതിലെ ആഹ്ലാദത്തിലാണ് അദ്ദേഹം. നിലപാട് ഇല്ലാത്തവര്‍ക്ക് ശരീരമുണ്ടായിട്ടെന്ത് കാര്യം എന്ന് കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച് മുഹമ്മദ് റിയാസ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്:
ബിജെപി തടിച്ചുകൊഴുത്തതില്‍ അദ്ദേഹത്തിന് ദുഃഖമില്ല.കോണ്‍ഗ്രസ് മെലിഞ്ഞതില്‍ അദ്ദേഹത്തിന് അഭിപ്രായമില്ല. സിപിഐഎം മെലിഞ്ഞതിലെ ആഹ്ലാദത്തിലാണ് അദ്ദേഹം…മെലിഞ്ഞു എന്ന് നിങ്ങള്‍ പറയുന്ന പ്രസ്ഥാനത്തിന്റെ നേതാക്കളെയാണ് ദില്ലി വംശീയഹത്യയില്‍ കള്ളക്കേസില്‍ കുടുക്കുന്നത്. മെലിഞ്ഞു എന്ന് നിങ്ങള്‍ പറയുന്ന പ്രസ്ഥാനത്തിന്റെ നേതാവായ മുഖ്യമന്ത്രിയുടെ തലവെട്ടുന്നതിനാണ് ഇനാം പ്രഖ്യാപിക്കപ്പെടുന്നത്. മെലിഞ്ഞു എന്ന് നിങ്ങള്‍ പറയുന്ന പ്രസ്ഥാനത്തിന്റെ കേന്ദ്രകമ്മിറ്റി ഓഫീസാണ് നിരന്തരം ആക്രമിക്കപ്പെടുന്നത്. മെലിഞ്ഞ ഞങ്ങളെ തടിച്ചുകൊഴുത്ത നിങ്ങളുടെ മുഖ്യശത്രു അല്ലാത്തവര്‍ ഭയക്കുന്നു..അതിനു കാരണം ഞങ്ങളുടെ നിലപാടാണ് .നിലപാട് ഇല്ലാത്തവര്‍ക്ക് ശരീരമുണ്ടായിട്ടെന്ത് കാര്യം ?
ബിജെപി തടിച്ചുകൊഴുത്തതിൽ അദ്ദേഹത്തിന് ദുഃഖമില്ല.കോൺഗ്രസ് മെലിഞ്ഞതിൽ അദ്ദേഹത്തിന് അഭിപ്രായമില്ല. സിപിഐഎം മെലിഞ്ഞതിലെ …
P A Muhammad Riyas यांनी वर पोस्ट केले शुक्रवार, २ ऑक्टोबर, २०२०
Discussion about this post