കൊച്ചി: കൊവിഡ് വ്യാപനം ഏറിയിട്ടും ജില്ലയില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് സ്ഥാപനങ്ങള്‍. ഇതിനെതിരെ ശക്തമായ നടപടിയെടുത്ത് ഫ്‌ളൈയിംഗ് സ്‌ക്വാഡും. മൂവാറ്റുപുഴ ടൗണ്‍ കേന്ദ്രീകരിച്ച് വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ഫ്ളൈയിംഗ് സ്‌ക്വാഡ് പരിശോധന നടത്തി.
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഡെപ്യൂട്ടി തഹസീല്‍ദാര്‍ മധു ബി, എസ്ഐ ശശികുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് മൂവാറ്റുപുഴയില്‍ പരിശോധന നടത്തിയത്.
പിറവം ടൗണില്‍ എല്‍ആര്‍ തഹസില്‍ദാര്‍ അസ്മ ബീബി പിപി, ഡെപ്യൂട്ടി തഹസില്‍ദാര്‍ മുരളീധരന്‍ എംജി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ പരിശോധന നടത്തി. തുടര്‍ ദിവസങ്ങളിലും പരിശോധന തുടരും. കര്‍ശന നടപടികള്‍ എടുക്കാനാണ് അധികൃതരുടെ തീരുമാനം.
Discussion about this post