തിരുവനന്തപുരം: മണ്ഡല മകരവിളക്ക് സീസണ്‍ ആരംഭിക്കാനിരിക്കെ ശബരിമലയിലെ മെഡിക്കല്‍ ഡ്യൂട്ടിയില്‍ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ ഡോക്ടര്‍. ശബരിമല മണ്ഡല മകരവിളക്ക് ഡ്യൂട്ടിയില്‍ നിന്ന് ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരെയും ജീവനക്കാരെയും ഒഴിവാക്കണമെന്ന് ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെടുന്നു. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് സംഘടന കത്ത് കൈമാറി.
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടര്‍മാര്‍ കുറവാണെന്ന് കത്തില്‍ പരാമര്‍ശിക്കുന്നു. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചാല്‍ കൊവിഡ് പ്രതിരോധത്തെ ബാധിക്കും. അതുകൊണ്ട് ശബരിമലയിലെ മെഡിക്കല്‍ ഡ്യൂട്ടിക്ക് സംസ്ഥാന സര്‍ക്കാര്‍ പകരം സംവിധാനം കാണണമെന്നും സംഘടന ആവശ്യപ്പെടുന്നു.
Discussion about this post