നാളെ മുതല്‍ സംസ്ഥാനത്ത് ആള്‍ക്കൂട്ടം അനുവദിക്കില്ല; ജനങ്ങള്‍ സ്ഥിതി മനസിലാക്കി സഹകരിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് ആള്‍ക്കൂട്ടം അനുവദിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പാര്‍ക്കിലും ബീച്ചിലും അടക്കം കര്‍ശന നിയന്ത്രണം നടപ്പാക്കുമെന്നും ഡിജിപി പറഞ്ഞു. പൊതുസ്ഥലങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടാന്‍ പാടില്ലെന്നും അദ്ദേഹം അറിയിച്ചു.

കടകളില്‍ സാമൂഹിക അകലം പാലിച്ച് വരി നില്‍ക്കണം. കടകളിലേക്ക് പോകുന്നവരും സാമൂഹിക അകലം പാലിക്കണം. വലിയ കടകളില്‍ സാമൂഹിക അകലം പാലിച്ച് അഞ്ച് പേര്‍ക്ക് പോവാം. ജനങ്ങള്‍ സ്ഥിതി മനസിലാക്കി സഹകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.

മരണനാന്തര ചടങ്ങുകള്‍, വിവാഹം എന്നിവയ്ക്ക് റിലാക്‌സേഷന്‍ അനുവദിച്ചിട്ടുണ്ട്. 3/10/2020 രാവിലെ 9.00 മുതല്‍ 31/10/2020 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്.

Exit mobile version