തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് അധികൃതരില്‍നിന്ന് ഐ ഫോണ്‍ വാങ്ങിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്കെതിരെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ചീപ്പായ പ്രചാരണങ്ങളാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ആരോപണത്തിനെതിരെ നിയമ നടപടി സ്വീകരിക്കും. ആരില്‍ നിന്നും ഐഫോണ്‍ വാങ്ങിയിട്ടില്ല. കോണ്‍സുലേറ്റ് ചടങ്ങിലെ നറുക്കെടുപ്പിലെ വിജയികള്‍ക്ക് ഐ ഫോണ്‍ അവരുടെ അഭ്യര്‍ഥന പ്രകാരം സമ്മാനം നല്‍കുക മാത്രമാണ് ചെയ്തതെന്നും ഈ പ്രചാരണങ്ങളിലൊന്നും താന്‍ തളരില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
നയതന്ത്ര ബാഗിലൂടെ സ്വര്‍ണ്ണം കടത്തിയ കേസിലെ ഒന്നാം പ്രതി സ്വപ്ന സുരേഷ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐഫോണ്‍ സമ്മാനിച്ചെന്ന് യൂണിടാക് ഉടമയാണ് വെളിപ്പെടുത്തിയത്. ഇത് വലിയ വിവാദമായിരിക്കുകയാണ്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വച്ച് സ്വപ്ന സുരേഷ് രമേശ് ചെന്നിത്തലയ്ക്ക് കൈമാറി എന്നാണ് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.
ലൈഫ് മിഷന്‍ ഫല്‍റ്റുകളുടെ കരാര്‍ ലഭിച്ചതിന് 4.48 കോടി രൂപയും അഞ്ച് ഐ ഫോണും കമ്മീഷന്‍ ആയി നല്‍കിയെന്നാണ് യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പന്‍ അവകാശപ്പെടുന്നത്. ലൈഫ് മിഷനെ സംബന്ധിച്ച് സിബിഐ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആയിരുന്നു ഈ വെളിപ്പെടുത്തല്‍.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 2ന് യുഎഇ ദേശീയ ദിനത്തിന്റെ ഭാഗമായി തിരുവന്തപുരത്ത് നടന്ന ചടങ്ങില്‍ ആണ് ഫോണ്‍ പ്രതിപക്ഷ നേതാവിന് കൈമാറിയതെന്ന് സന്തോഷ് ഈപ്പന്‍ പറയുന്നു. ഇതിനിടെ, യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്ന സുരേഷിന് നല്‍കാന്‍ ഫോണ്‍ വാങ്ങിയതിന്റെ ബില്‍ പുറത്ത് വന്നിട്ടുണ്ട്.
യൂണിടാക്കിന്റെ പേരില്‍ കൊച്ചിയിലെ കടയില്‍ നിന്ന് വാങ്ങിയത് ആറ് ഐ ഫോണുകളാണ്. ഇതില്‍ 5 ഐ ഫോണുകളാണ് സ്വപ്ന സുരേഷിന് കൈമാറിയത്. ഈ അഞ്ച് ഫോണുകളില്‍ ഒന്ന്
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ബില്ലിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ഇതിനിടെ, തനിക്ക് ഐഫോണ്‍ സമ്മാനമായി ലഭിച്ചെന്ന വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെ മറുപടിയുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. താന്‍ ഇന്നുവരെ ആരില്‍ നിന്നും ഐഫോണ്‍ വാങ്ങിയിട്ടില്ലെന്നും കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് തന്റെ കയ്യില്‍ ഉള്ളതെന്നും ചെന്നിത്തല പറഞ്ഞു.
സന്തോഷ് ഈപ്പനെ താന്‍ കണ്ടിട്ട് പോലുമില്ലെന്നും യുഎഇ ദിന പരിപാടിയില്‍ പങ്കെടുത്തിരുന്നു. ലക്കി ഡ്രോ പരിപാടി നടത്തിയിരുന്നു. ആരും തനിക്ക് ഫോണ്‍ തന്നിട്ടില്ല. തനിക്ക് എന്ന പേരില്‍ ഫോണ്‍ വാങ്ങി മറ്റാര്‍ക്കെങ്കിലും കൊടുത്തതാകാം. സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലില്‍ ഗൂഢാലോചന ഉണ്ടോയെന്ന് അറിയില്ലെന്നും ആരോപണത്തെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.
Discussion about this post