വയനാട്: കൊവിഡ് 19 എന്ന മഹാമാരി തലയ്ക്ക് മീതെ ഭീതിയായി നിലനില്‍ക്കവെ വ്യാജ പ്രചരണങ്ങളും സജീവമായി നടക്കുകയാണ്. എന്നാല്‍ വയനാട് ജില്ലാ കളക്ടറുടെ പേരിലാണ് ഇത്തവണ വ്യാജ പ്രചരണം കൊഴുപ്പിക്കുന്നത്. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് വയനാട് ജില്ലാ കളക്ടര്‍.
കൊവിഡ് വന്നവരില്‍ ശ്വാസകോശ രോഗം വരുമെന്നാണ് വ്യാജസന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. വയനാട് കളക്ടര്‍ അദീല അബ്ദുളളയുടെ പേരില്‍ ഒരു ഓഡിയോ രൂപത്തിലാണ് വ്യാജ സന്ദേശം. വയനാട് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുല്ല പറഞ്ഞത് എന്ന തലക്കെട്ടോടെയാണ് പ്രചരണം. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കളക്ടര്‍ നിയമനടപടി സ്വീകരിക്കാനൊരുങ്ങുന്നത്.
ജനങ്ങളിൽ പരിഭ്രാന്തിപരത്തുന്ന വസ്തുതാവിരുദ്ധമായ സന്ദേശം പ്രചരിപ്പിക്കുന്നത് ഗുരുതരകുറ്റമാണെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടിയുണ്ടാകുമെന്നും കളക്ടര്‍ വ്യക്തമാക്കി.
Discussion about this post