വയനാട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. വയനാട്ടില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കല്‍പ്പറ്റ പുളിയാര്‍മല ആദിത്യ വീട്ടില്‍ സദാനന്ദന് ആണ് മരിച്ചത്. എണ്‍പത്തിരണ്ട് വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
സെപ്തംബര്‍ 22നാണ് അദ്ദേഹത്തെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇവിടെ ചികിത്സയില്‍ കഴിയുകയായിരുന്നു. അതിനിടെയാണ് രോഗം മൂര്‍ച്ഛിച്ചത്. തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.
ചികിത്സയില്‍ കഴിയവെ ഇന്നലെ രാത്രിയിലായിരുന്നു മരണം സംഭവിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞദിവസം 8,135 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 70,13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 29 പേരാണ് ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത്.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചതില്‍ 105 പേര് ആരോഗ്യപ്രവര്‍ത്തകരാണ്. 2,828 പേര് കോവിഡ് മുക്തരായത്. 59,157 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. 730 ഉറവിടമറിയാത്ത കേസുകളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതു.
Discussion about this post