തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് 10 വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ദിനംപ്രതി നിരവധി രോഗികളെയാണ് കണ്ടെത്തുന്നത്. രോഗബാധ തിരിച്ചറിയുന്ന കോവിഡ് ബാധിതരുടെ 36 ഇരട്ടി വരെ തിരിച്ചറിയാത്ത കോവിഡ് ബാധിതര്‍ ഉണ്ടാകാമെന്ന് വിദഗ്ധര്‍ പറയുന്നു.
ഐസിഎംആര്‍ ദേശീയതലത്തില്‍ നടത്തിയ രണ്ടാമത്തെ സീറോളജിക്കല്‍ സര്‍വേയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. സംസ്ഥാനത്ത് പകുതിയിലധികം കോവിഡ് രോഗികളും സെപ്തംബറിലാണ്.
ഐസിഎംആര്‍ സര്‍വേയില്‍ പരിശോധിച്ചവരില്‍ 6.6% പേര്‍ക്കാണ് കോവിഡ് ബാധ കണ്ടെത്തിയത്.
അതുപ്രകാരം കേരളത്തില്‍ ആകെ 21.78 ലക്ഷം പേര്‍ക്ക് കോവിഡ് ബാധിച്ചിരിക്കാം. കേരളത്തില്‍ പരിശോധന നടത്തിയ ഓഗസ്റ്റ് 24ന് ആകെ കോവിഡ് ബാധിതര്‍ 59,640 ആയിരുന്നു. പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് സീറോളജിക്കല്‍ സര്‍വേ നടത്തിയത്.
ഈ ജില്ലകളിലെ കൃത്യം കണക്ക് ഐസിഎംആര്‍ പുറത്തുവിട്ടിട്ടില്ല. ഇപ്പോള്‍ 2 ലക്ഷത്തോളം കോവിഡ് ബാധിതരുള്ള കേരളത്തില്‍ അതിന്റെ 36 മടങ്ങ് എന്ന കണക്കില്‍ 72 ലക്ഷത്തോളം തിരിച്ചറിയപ്പെടാത്ത കോവിഡ് ബാധിതരുണ്ടാകാമെന്നാണ് നിഗമനം.
ഈ കണക്കുപ്രകാരം ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചറിയുന്ന കോവിഡ് ബാധിതരുടെ എണ്ണം 3.5 ലക്ഷം വരെ എത്തിയേക്കും. അതിനുശേഷം കുറഞ്ഞു തുടങ്ങുമെന്നാണ് വിലയിരുത്തലെന്ന് കേരളത്തിലെ കോവിഡ് കണക്കുകളില്‍ പഠനം നടത്തുന്ന ഡോ. എന്‍.എം.അരുണ്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മാത്രം എണ്ണായിരത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
Discussion about this post