തിരുവനന്തപുരം: പാറശ്ശാല എംഎല്‍എയും സിപിഎം നേതാവുമായ സികെ ഹരീന്ദ്രന്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ളവര്‍ ദയവായി സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എംഎല്‍എമാരായ റോഷി അഗസ്റ്റിന്, സണ്ണി ജോസഫ്, പുരുഷന് കടലുണ്ടി, ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മന്ത്രിമാരായ തോമസ് ഐസക്, ഇ.പി ജയരാജന്, വി.എസ് സുനില്‍കുമാര്‍ എന്നിവര്‍ക്കും രോഗം ബാധിച്ചിരുന്നു.
അതേസമയം സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം ശക്തമായിരിക്കുകയാണ്. ഇന്നലെ 7354 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 3420 പേര് രോഗമുക്തി നേടുകയും ചെയ്തു.
Discussion about this post