തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടി, വിഎസ് അച്യുതാനന്ദന് എന്നിവരെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്കരണം.
വിമാനത്താവളത്തിന്റെ 90 ശതമാനം നിര്‍മ്മാണവും പിണറായി സര്‍ക്കാര്‍ വരുന്നതിന് മുമ്പ് തന്നെ പൂര്‍ത്തിയായതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിമാനത്താവളത്തിനായി ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് ഉമ്മന്‍ ചാണ്ടിയും സ്ഥലം ഏറ്റെടുത്ത് കൈമാറിയത് വി എസ് സര്‍ക്കാരാണെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ നടപടി അല്‍പ്പത്തരമാണെന്നും പ്രോട്ടോക്കോള്‍ ലംഘനവും ഉണ്ടായിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
Discussion about this post