കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഉയരുന്നു. പവന്റെ വില 160 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 37,360 രൂപയായി ഉയര്‍ന്നു. 4670 രൂപയാണ് ഗ്രാമിന്റെ വില. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്.
തുടര്‍ച്ചയായി മൂന്നുദിവസം മാറ്റമില്ലാതെ 36,800 രൂപയായിരുന്ന സ്വര്‍ണ വില. ചൊവാഴ്ച 400 രൂപകൂടിയാണ് പവന്റെ വില 37,200 രൂപയിലേക്ക് എത്തിയത്. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില വര്‍ധിച്ചത്.
ആഗോള വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,890.43 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
Discussion about this post