തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചു പൂട്ടല്‍ വേണ്ടെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനം. സംസ്ഥാനത്ത് നിലവില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സര്‍വ്വകക്ഷി യോഗത്തെ അറിയിച്ചു.
അതേസമയം കോവിഡ് രോഗവ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂര്‍ണ അടച്ചു പൂട്ടല്‍ ഒന്നിനും പരിഹാരമാകുകയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.
സമ്പൂര്‍ണ ലോക്ഡോണ്‍ വേണ്ടെന്ന നിലപാട് ഇടതുമുന്നണിയും യോഗത്തെ അറിയിച്ചിരുന്നു. കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കും. വിവാഹചടങ്ങുകളില്‍ 50 പേരും മരണാനന്തര ചടങ്ങുകളില്‍ 20 പേരും മാത്രമേ പങ്കെടുക്കാവൂയെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.
Discussion about this post