കൊച്ചി: സ്ത്രീസമൂഹത്തെ ഒന്നടങ്കം ആധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വിജയ് പി.നായരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി,ആക്ടിവിസ്റ്റുകളായ ദിയ സന,ശ്രീലക്ഷ്മി അറയ്ക്കല്‍,എന്നിവര്‍ ചേര്‍ന്ന് കരി ഓയിലില്‍ കുളിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
സംഭവത്തില്‍ ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തി. മൂവര്‍സംഘത്തിന് പൂര്‍ണപിന്തുണയുമായി എത്തിയിരിക്കുകയാണ് ശ്രീലക്ഷ്മിയുടെ അമ്മ ഉഷകുമാരിയും. ഫേസ്ബുക്കിലൂടെയായിരുന്നു ഉഷകുമാരിയുടെ പ്രതികരണം.
ശ്രീലക്ഷ്മിയുടെ അമ്മ എന്ന നിലയില്‍ താന്‍ അഭിമാനിക്കുന്നുവെന്നും ശ്രീലക്ഷ്മി,ദിയ സന എന്നിവരെപ്പോലുള്ളവര്‍ ഇനിയും വളര്‍ന്നു വരേണ്ടതുണ്ടെന്നും ഉഷാകുമാരി തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി പറയുന്നു.അതിനായി അവര്‍ക്ക് കുടുംബങ്ങളില്‍ നിന്നുമുള്ള പിന്തുണ ആവശ്യമായിട്ടുണ്ടെന്നും അവര്‍ പറയുന്നു.
ഇത്തിരി ധൈര്യവും അറിവും കൂടിയുണ്ടെങ്കില്‍ ഒരു പെണ്‍കുട്ടി സ്വതന്ത്രമായി ജീവിക്കാന്‍ പ്രാപ്തയാകും.മാറ്റം തനിയെ വരുന്നതല്ല.മാറ്റിയതാണ്.മാറ്റുവിന്‍ ചട്ടങ്ങളേ.ഇന്നലെ രാത്രി ഇവന്റെ ചാനല്‍ കേട്ടു.തനിയെ ഇരുന്നു പോലും കേള്‍ക്കാന്‍ കൊള്ളാത്ത അവന്റെ അണ്ണാമല യൂണിവേഴ്‌സിറ്റിയിലെ ഭാഷക്ക് കിട്ടിയ ഡോക്ടറേറ്റ്. ജട്ടിയെ കുറിച്ചായിരുന്നു അവന്റെ റിസേര്‍ച്ച് എന്ന് മനസിലായത് ഇപ്പോഴാണെന്നും ഉഷ കുമാരി പറയുന്നു.