കൊച്ചി: കൊവിഡ് വ്യാപനത്തെ ചൊല്ലി സർക്കാരിനെതിരായ സമരം നിർത്തിവെയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെസുരേന്ദ്രൻ.
സംരം നിർത്തുന്നതിനെ സംബന്ധിച്ച് ഇന്ന് വൈകിട്ട് ചേരുന്ന സർവകക്ഷിയോഗത്തിൽ അറിയിക്കുമെന്നും സുരേന്ദ്രൻ കൊച്ചിയിൽ പറഞ്ഞു. ‘സമരം ജനാധിപത്യമാണ്. അത് നിർത്താനാവില്ല. ആളുകളുടെ എണ്ണം കുറയ്ക്കുന്നത് പരിഗണിക്കാം.’ കെ സുരേന്ദ്രൻ പറഞ്ഞു.
കർഷക സമരത്തെ തള്ളിക്കളഞ്ഞ കെ സുരേന്ദ്രൻ, കർഷകരെ തെറ്റിദ്ധരിപ്പിച്ചു മോഡി സർക്കാരിനെതിരെ സമരം ചെയ്യുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് പുറത്തുവരുന്നതെന്നും ആരോപിച്ചു. മോഡി സർക്കാരിനെതിരെ സമരമാവാം, പിണറായി സർക്കാരിനെതിരെ സമരം പാടില്ലെന്നാണോ പറയുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.
Discussion about this post