തിരുവനന്തപുരം : സമാനതകള്‍ ഇല്ലാത്ത വിധം കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഏതാനും ദിവസങ്ങളിലായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ തലത്തില്‍ തന്നെ ഏറ്റവുമധികമുള്ള സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം മാറുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തികഞ്ഞ ജാഗ്രതയും കരുതലും ആണ് ഈ വ്യാപനം തടയുന്നതിനുള്ള ഏക പോംവഴി. കൈകഴുകലും മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും തന്നെ ആണ് കോവിഡിനെ തടയുവാനുള്ള പ്രധാന പോംവഴികള്‍.
രോഗ വ്യാപനം തടയുന്നതില്‍ മാസ്ക്കുകളുടെ പ്രാധാന്യം
ഏറ്റവും പ്രാധാന്യത്തോടെ കാണേണ്ട ഒന്നാണത്. ലോകത്തിലെ എല്ലാ സ്ഥലത്തും ഇന്ന് ജനങ്ങള്‍ മാസ്ക്കുമായി ഏറെ പൊരുത്തപ്പെട്ടിരിക്കുന്നു. പക്ഷേ ഇപ്പോഴും ശരിയായ രീതിയില്‍ മാസ്ക് ധരിക്കുവാന്‍ നിരവധി പേര് മടി കാണിക്കുന്നുണ്ട്. സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന രണ്ടു പേരും മാസ്ക്ക് ധരിച്ചാല്‍ രോഗ വ്യാപനം ഉണ്ടാവാനുള്ള സാധ്യത 15 % മാത്രമാണ് എന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍ ഒരാള്‍ മാത്രം മാസ്ക്ക് ധരിച്ചാല്‍ രോഗ വ്യാപനത്തിന്റെ സാധ്യത 85 % ആണ്.
ഏതൊക്കെ മാസ്ക്കുകള്‍ ധരിക്കാം
3 ലേയര്‍, തുണി കൊണ്ടുള്ള മാസ്ക്കുകള്‍, ഫൈവ് ലേയര്‍& സിക്സ് ലേയര്‍ എന്‍ 95 മാസ്ക്കുകള്‍ തുടങ്ങി പല തരം മാസ്ക്കുകള്‍ നിലവില്‍ വിപണിയില്‍ ഉണ്ട്. കേരളത്തില്‍ കൂടുതലായി ഉപയോഗിക്കുന്നതായി കണ്ടു വരുന്നത് തുണി കൊണ്ടുള്ള മാസ്ക്കുകള്‍ ആണ്. രോഗാണുക്കളെ തടയുവാനുള്ള ശേഷി താരതമ്യേന കുറവ് ഉള്ളവയാണ് തുണി മാസ്കുകള്‍. ഇത് ധരിക്കുമ്പോള്‍ ധരിക്കുന്നവര്‍ക്കും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും രോഗം പകരാതിരിക്കാന്‍ മതിയായ സുരക്ഷ ലഭിക്കുന്നില്ല എന്നാണ് പല ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെടുന്നത്. വെറും അഞ്ച് ശതമാനം മാത്രമാണ് ഇതില്‍ പല മാസ്ക്കുകളുടെയും രോഗാണുക്കളെ തടഞ്ഞു നിര്‍ത്തുവാന്‍ ഉള്ള ശേഷിയായി വിലയിരുത്തപ്പെടുന്നത്.
N95 മാസ്ക്കുകളുടെ പ്രസക്തി
ഇവിടെയാണ് ഉയര്‍ന്ന രോഗപ്രതിരോധശേഷി ഉറപ്പുനല്‍കുന്ന N95 മാസ്കുകളുടെ പ്രസക്തി. രോഗ വ്യാപനം തടയുവാന്‍ കഴിയാവുന്നത്ര ആളുകള്‍ എന്ന് N95 മാസ്ക്കുകള്‍ ധരിക്കുന്നതാണ് ഏറ്റവും നല്ലത് എന്ന് പല പഠനങ്ങളും ഇതിനകം കണ്ടെത്തിയിട്ടുണ്ട്.
മാസ്ക്കുകളുടെ കേരളത്തിലെ പ്രധാന ഡീലര്‍മാരില്‍ ഒരാളായ തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ത്രീ സീസ് മെഡിടൂര്‍ പ്രൈവറ്റ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഷാഹിര്‍ ഇസ്മയിലും ഇത് അടിവരയിടുന്നു. ഗുണ നിലവാരം ഉള്ള മാസ്ക്കുകള്‍ ധരിക്കാതിരിക്കുക എന്ന് പറഞ്ഞാല്‍ അത് ഈ കാലഘട്ടത്തില്‍ സമൂഹത്തോടും നമ്മളോടും തന്നെ ചെയ്യുന്ന വലിയ അപരാധമാണ് എന്നാണ് അദ്ദേഹം ബിഗ്ന്യൂസ് നോട് അഭിപ്രായപ്പെട്ടത്.
ആറ് ലെയറുകളോടുകൂടി വാല്‍വുകള്‍ ഇല്ലാത്ത വിധത്തിലുള്ള ഗുണമേന്മയുള്ള N95 മാസ്കുകള്‍ ആണ് തങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ മാസ്ക്കുകള്‍ക്ക് ആരോഗ്യരംഗത്തു നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- N95 മാസ്ക്കുകളെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്
7034337337, +91 96331 01091 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
കേരളത്തില്‍ നിലവിലുള്ള സാഹചര്യം :
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും മാസ്ക് ധരിക്കാത്തവരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം പ്രതിദിന പത്ര സമ്മേളനത്തില്‍ പറഞ്ഞത് കേരളം കേട്ടതാണ്. മാസ്ക് ധരിക്കാത്തവര്‍ക്ക് എതിരെ പിഴ വര്‍ധിപ്പിക്കേണ്ടി വരുമെന്നും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് വ്യാപനം രൂക്ഷമാവുകയും കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോഴും സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത സംഭവങ്ങള്‍ ദിനംപ്രതി ഉയരുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടി കാണിച്ചു.
മാസ്ക് ധരിക്കാത്ത 5000 ത്തിന് മുകളില്‍ സംഭവങ്ങളാണ് കേരളത്തില്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം മാത്രം 6635 മാസ്ക് ധരിക്കാത്ത സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post