ഹരിപ്പാട്: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കള്‍ ക്വാറന്റൈനില്‍ ആയതിനാല്‍ ചിതയ്ക്ക് തീ കൊളുത്തുന്ന കര്‍മ്മം നിര്‍വഹിച്ച് പഞ്ചായത്ത് പ്രസിഡന്റ്. കുമാരപുരം പൊത്തപ്പള്ളി കൊപ്പറാ കിഴക്കതില്‍ ശ്രീധരന് (58) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ക്യാന്‍സര്‍ രോഗിയായിരുന്ന ശ്രീധരന് കൊവിഡ് ബാധിച്ച് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
സംസ്കാരം ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തില്‍ നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ ശ്രീധരന്റെ ഭാര്യ അമ്പിളി മക്കളായ ആദിത്യന്, അഭിരാമി എന്നിവര്‍ ക്വാറന്റയിനില്‍ ആയതിനാല്‍ സംസ്കാരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ചിതയ്ക്ക് തീകൊളുത്താന്‍ ആളില്ലാതെ വന്നു.
തുടര്‍ന്നാണ് ചിതയ്ക്ക് തീകൊളുത്തുന്ന കര്‍മ്മം കുമാരപുരം പഞ്ചായത്ത് പ്രസിഡന്റ് എസ് സുരേഷ് കുമാര്‍ ഏറ്റെടുത്തത്.നിര്‍മ്മാണതൊഴിലാളിയായിരുന്നു ശ്രീധരന്
Discussion about this post