കൊച്ചി: സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം, കണ്ണൂര്‍ സ്വദേശികളാണ് മരിച്ചത്. ആലുവ സ്വദേശിനി ഷീല (49)യാണ് മരിച്ച ഒരാള്‍. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് മരണം.
കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച മരിച്ച മട്ടാഞ്ചേരി സ്വദേശി ലീനസിനും കൊവിഡ് സ്ഥിരീകരിച്ചു. 58 വയസായിരുന്നു.
കണ്ണൂര്‍ പട്ടുവം മുള്ളൂല്‍ സ്വദേശി ടിസി ജോസാണ് മരിച്ച മറ്റൊരാള്‍. 55 വയസായിരുന്നു. കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് മരണം. പ്രമേഹരോഗ ബാധിതനായിരുന്നു. 25നാണ് ജോസിന് കൊവിഡ് സ്ഥിരീകരിച്ചത്.
Discussion about this post