തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. പിഎം മനോജിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന സെക്രട്ടറി നിരീക്ഷണത്തില്‍ തുടരുകയായിരുന്നു.
ശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. മന്ത്രിമാരായ തോമസ് ഐസക്, വിഎസ് സുനില്‍ കുമാര്‍, ഇപി ജയരാജന് എന്നിവര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തോമസ് ഐസകും ജയരാജനും രോഗമുക്തി നേടി നിലവില്‍ നിരീക്ഷണത്തിലാണ്. വിഎസ് സുനില്‍ കുമാര്‍ ചികിത്സയില്‍ തുടരുകയാണ്.
Discussion about this post