കോഴിക്കോട്: സംസ്ഥാന ഇന്റലിജൻസിന്റെ മുന്നറിയിപ്പിനെ തുടർന്ന് ബിജെപി സംസ്ഥാനധ്യക്ഷൻ കെ സുരേന്ദ്രന് സുരക്ഷയ്ക്കായി സർക്കാർ നിയോഗിച്ച പോലീസുകാരെ തിരിച്ചയച്ചു. സുരക്ഷാഭീഷണി നിലനിൽക്കുന്നതിൽ സുരക്ഷയ്ക്കായി അയച്ച രണ്ട് പോലീസുകാരെയാണ് സുരേന്ദ്രൻ മടക്കി അയച്ചത്. പോലീസ് സുരക്ഷ വേണ്ടെന്ന് എഴുതി നൽകുകയും ചെയ്തു.
സംസ്ഥാന ഇന്റലിജൻസ് നിർദേശപ്രകാരം കോഴിക്കോട് റൂറൽ പോലീസാണ് കെ സുരേന്ദ്രന്റെ സുരക്ഷക്ക് രണ്ട് ഗൺമാൻമാരെ അനുവദിച്ചത്. തനിക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ മറ്റോ ഇല്ലായെന്ന മുമ്പത്തെ പ്രസ്താവനയിൽ ഉറച്ചു നിന്ന കെ സുരേന്ദ്രൻ പോലീസുകാരെ മടക്കി അയച്ചു.
പോലീസിനേക്കാൾ കൂടുതൽ സുരക്ഷ ജനങ്ങളിൽ പ്രവർത്തിക്കുമ്പോൾ കിട്ടുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻറെ ഭീഷണിയല്ലാതെ മറ്റൊരു ഭീഷണിയും തനിക്കില്ലെന്നും സുരേന്ദ്രൻ മുമ്പ് പറഞ്ഞിരുന്നു. നേരത്തെ 2019ലും സുരേന്ദ്രന് സുരക്ഷാഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു.
Discussion about this post