തൃശ്ശൂര്‍: സ്ത്രീകളെ അധിക്ഷേപിക്കുന്ന രീതിയിലുള്ള വീഡിയോകള്‍ പങ്കുവെച്ച യുട്യൂബര്‍ ഡോ വിജയ് പി നായരുടെ ദേഹത്ത് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയടക്കം മൂന്നുപേര്‍ കരി ഓയില്‍ ഒഴിച്ച സംഭവം വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. സംഭവത്തില്‍ അധ്യാപിക ദീപ നിശാന്ത് പ്രതികരിച്ചു.
ആദ്യം യൂ ട്യൂബര്‍ വിജയ് പി നായരെ അക്രമിക്കുന്നത് കണ്ടപ്പോള്‍ അനുഭാവം തോന്നിയെന്നും പിന്നീട് അയാളുടെ വീഡിയോ കണ്ടപ്പോള്‍ അത് മാറികിട്ടി, നാല് തല്ല് കൂടുതല്‍ കിട്ടേണ്ടതായിരുന്നു എന്നു തോന്നിയെന്നും ദീപ നിശാന്ത് പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
സ്വന്തം മനസ്സിലെ വൃത്തികേട് യൂ ട്യൂബ് ചാനലിലും ഫേസ്ബുക്കിലും വിളമ്പി നാല് നേരോം മൃഷ്ടാന്നമുണ്ണുന്നവന്മാര്‍ക്കൊക്കെ അടി കിട്ടിയാല്‍ അതില്‍ സന്തോഷിക്കുകയേ ഉള്ളൂവെന്നും ഒരുത്തനിട്ട് പൊട്ടിച്ചപ്പോഴേക്കും എത്ര പേര്‍ക്കാണ് കൊണ്ടതെന്നും ദീപ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.
ദേഷ്യം വരുമ്പോ ‘ വത്സ സൗമിത്രേ കുമാരാ മനോഹരാ.. ‘ ന്ന് പാടി ദേഷ്യം തീര്‍ക്കാനൊന്നും എല്ലാവര്‍ക്കും പറ്റില്ല. കിളിപ്പാട്ടല്ല,തെറിപ്പാട്ടേ വരൂ. അതുകൊണ്ട് ഉത്തമമനുഷ്യര്‍ ശബ്ദതാരാവലിയോ മറ്റോ നോക്കി
മലയാളത്തില്‍ സ്ത്രീവിരുദ്ധമല്ലാത്ത ദളിത് വിരുദ്ധമല്ലാത്ത കുറച്ച് തെറികള്‍ കണ്ടു പിടിച്ച് കൊടുക്കണം.അവര്‍ പ്രയോഗിക്കട്ടെയെന്നും ദീപ നിശാന്ത് പറഞ്ഞു..