കോഴിക്കോട്: ഞങ്ങള്‍ ഇതല്ലാതെ വേറെന്താണ് ചെയ്യേണ്ടതെന്ന ചോദ്യവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. സാമൂഹികമാധ്യമങ്ങളിലൂടെ ആര്‍ക്കും ആരേയും എന്തും പറയാമെന്നാണോ എന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. സ്ത്രീകളെ അപമാനിച്ച് വീഡിയോ ചെയ്ത യൂട്യൂബറെ കൈകാര്യം ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി. ആക്ടിവിസ്റ്റായ ദിന സനയുടെയും ശ്രീലക്ഷ്മി അറയ്ക്കലിന്റേയും നേതൃത്വത്തിലാണ് യൂട്യൂബറെ ആക്രമിച്ചത്.
ഇയാള്‍ക്കെതിരേ സൈബര്‍ സെല്ലില്‍ പരാതി കൊടുത്തിരുന്നു, ഞാനല്ല മറ്റുപലരും കൊടുത്തിരുന്നു. പക്ഷേ ഇതുവരെയായിട്ടും നടപടിയുണ്ടായില്ല. അതോടെയാണ് ഇന്ന് ഞങ്ങള്‍ അയാളെപ്പോയിക്കണ്ടത്. ആക്ടിവിസ്റ്റ് ശ്രീലക്ഷ്മിയാണ് ഇയാള്‍ക്കെതിരെ ആദ്യം പ്രതികരിക്കുന്നത്. പക്ഷേ നടപടി ഉണ്ടാകാതായതോടെ ഞങ്ങള്‍ പ്രതികരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു. വിജയ്. പി നായരുടെ താമസസ്ഥലത്തെത്തിയ ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റ് ദിയ സന എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് ഇയാളുടെ മേല്‍ കരി ഓയില്‍ ഒഴിക്കുകയും മാപ്പു പറയിക്കുകയുമായിരുന്നു.
ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍;
‘കുറച്ചു ദിവസമായിട്ട് ഡോ.വിജയ് പി നായര്‍ എന്ന് പറയുന്ന ഒരാള്‍ സ്ഥിരമായി കേരളത്തിലെ സ്ത്രീകളെ അപമാനിക്കുകയാണ്. കേരളത്തിലെ ഫെമിനിസ്റ്റുകള്‍ അടിവസ്ത്രം ധരിക്കാത്തത് എന്തുകൊണ്ടാണ് എന്ന രീതിയില്‍ അയാള്‍ ഒരു വീഡിയോ ചെയ്യുന്നു. അത് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നു. ആര് എപ്പോള്‍ വിളിച്ചാലും പോകാന്‍ തയ്യാറായിരിക്കുകയാണ് അവര്‍ എന്ന അര്‍ഥത്തിലാണ് അയാളിത് പറയുന്നത്. ഒരു വീഡിയോയില്‍ കേരളത്തിലെ വനിതാകമ്മിഷന്‍ ആദ്യ ചെയര്‍പേഴ്സണായ സ്ത്രീ എന്നു പറഞ്ഞ് സുഗതകുമാരിയമ്മയെ കുറിച്ച് അയാള്‍ അരോചകമായി സംസാരിക്കുകയാണ്. മലയാള സിനിമയിലെ നടികള്‍ക്ക് ശബ്ദം കൊടുക്കുന്ന ഒരു സ്ത്രീ ഓരോ സിനിമയ്ക്കും ഓരോരുത്തരുടെ കൂടെ പോയിക്കിടക്കുന്നു എന്ന് പറയുന്നു.
ഇയാള്‍ക്കെതിരേ സൈബര്‍ സെല്ലില്‍ പരാതി കൊടുത്തിരുന്നു, ഞാനല്ല മറ്റുപലരും കൊടുത്തിരുന്നു. പക്ഷേ ഇതുവരെയായിട്ടും നടപടിയുണ്ടായില്ല. അതോടെയാണ് ഇന്ന് ഞങ്ങള്‍ അയാളെപ്പോയിക്കണ്ടത്. ആക്ടിവിസ്റ്റ് ശ്രീലക്ഷ്മിയാണ് ഇയാള്‍ക്കെതിരെ ആദ്യം പ്രതികരിക്കുന്നത്. പക്ഷേ നടപടി ഉണ്ടാകാതായതോടെ ഞങ്ങള്‍ പ്രതികരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആരും അനങ്ങുന്നതുപോലുമില്ല. എന്താണത്, ആര്‍ക്കും ആരേയും എന്തും പറയാമെന്നാണോ ഇതിനെതിരെ നിയമം ഇല്ലേ ഇവിടേ. ഞങ്ങള്‍ ഇതല്ലാതെ വേറെന്താണ് ചെയ്യേണ്ടത്. നിയമം കൈയിലെടുക്കരുത് എന്ന കമന്റുകള്‍ വരും പക്ഷേ ഞങ്ങള്‍ ചോദിക്കട്ടേ നിയമം ഞങ്ങള്‍ കൈയില്‍ എടുക്കുന്നില്ല, നിയമപ്രകാരം ഞങ്ങള്‍ പരാതി നല്‍കിയല്ലോ അതെന്തായി?