തിരുവനന്തപുരം: പിഎസ്‌സിയുടെ വിവിധ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനും പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമായി നിയമസഭയുടെ യുവജനകാര്യ യുവജനക്ഷേമ സമിതി യോഗം ചേരും.
ഒക്ടോബര്‍ ഏഴിന് രാവിലെ 11ന് നിയമസഭാ സമുച്ചയത്തിലാണ് യോഗം ചേരുക. പിഎസ്സി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളെ പങ്കെടുപ്പിച്ച് വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ ചേരുന്ന യോഗത്തില്‍ പങ്കെടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്യണം.
പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ മെയില്‍ വിലാസം എന്നിവ സഹിതം ഈ മാസം 30 ന് വൈകിട്ട് 4 മണിക്ക് മുന്‍പ് yac@niyamasabha.nic.in ലാണ് രജിസ്റ്റര്‍ ചെയ്യണ്ടേത്. വിശദവിവരങ്ങള്‍ക്ക്: 0471-2512151, 2512430, 2512431, 2512423 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Discussion about this post