തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് സുരക്ഷ ഭീഷണി. ഗണ്‍മാനെ അനുവദിക്കാന്‍ രഹസ്യാന്വേഷണ വകുപ്പ് തീരുമാനിച്ചു. കോഴിക്കോട് റൂറല്‍ എസ്പിക്ക് ഇന്റലിജന്‍സ് എഡിജിപി ഇതു സംബന്ധിച്ച് നിര്‍ദേശം നല്കി.
നിലവിലെ സാഹചര്യത്തില്‍ എക്സ് കാറ്റഗറി സുരക്ഷ അനിവാര്യമാണെന്നും ഉത്തരവില്‍ പറയുന്നു. ഈ മാസം 22 നാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അതേസമയം, ഇത് സംബന്ധിച്ച് ഔദ്യോഗികമായി ആരും അറിയിച്ചിട്ടില്ലെന്നാണ് കെ.സുരേന്ദ്രന് പറയുന്നത്.
തനിക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ മറ്റോയില്ല. കേരള പോലീസിന്റെ സുരക്ഷ തത്ക്കാലം ആവശ്യമില്ലെന്നും സുരേന്ദ്രന് പറഞ്ഞു. ഇതില്‍ കൂടുതല്‍ സുരക്ഷ തനിക്ക് ജനങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുമെന്നും കെ.സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
സുരേന്ദ്രന് സുരക്ഷ നല്‍കേണ്ടി വരുമെന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കയ്യില്‍ കിട്ടിയിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ് ഐ.പി.എസ് ഒരു മാധ്യമത്തോടായി പറഞ്ഞു.
Discussion about this post